Archive for ജനുവരി, 2010

കര്‍ഷകര്‍ തുലയട്ടെ!! മോണ്‍സാന്റോകള്‍ വാഴ്ക!!

ജനുവരി 26, 2010

ജനുവരി 25 ലെ ‘ദി ഹിന്ദു’ എഡിറ്റ്‌ പേജില്‍ പി.സായ്നാഥ് കര്‍ഷക ആത്മഹത്യയെക്കുറിച്ച് എഴുതിയിരിക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തെ ‘വളര്‍ച്ച’ – രണ്ടുലക്ഷം കര്‍ഷകരുടെ ആത്മഹത്യ!!!
കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കില്‍ അന്‍പതിനായിരം കര്‍ഷകര്‍ കീടനാശിനിയിലും നാലുമുഴം കയറിലും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. അതായത്‌ ദിനംപ്രതി 65 ഓളം !!!!
അതെ, ഞാനിതെഴുതുമ്പോഴും നിങ്ങള്‍ വായിക്കുമ്പോഴും ആരൊക്കെയോ എവിടെയൊക്കെയോ ജിവിതം അവസാനിപ്പിക്കുകയായിരിക്കും. നിരാലംബരായ ഒരു കുടുംബവും എടുത്താല്‍ പൊങ്ങാത്ത കടവും ബാക്കി !!
നമ്മളില്‍ പലരും ഇതൊന്നും അറിഞ്ഞ മട്ടില്ല. കാര്‍ഷിക [...]

മുതലക്കണ്ണീര്‍

ജനുവരി 19, 2010

എന്റെ കൂട്ടുകാരേ,

അങ്ങു ദൂരെ ഹെയ്തിയെന്ന ദ്വീപില്‍ നാളെകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നവരോട് നിങ്ങള്‍ റ്റ്വിറ്ററില്‍ സഹതാപം ഒലിപ്പിച്ചപ്പോള്‍ അതില്‍ ഞാന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കണ്ടിരുന്നു. അതിര്‍‌വരമ്പുകളില്ലാത്ത മനുഷ്യസ്നേഹം, ഹാ !!! ഒരുവന്റെ ശബ്ദം മറ്റൊരുവനു സംഗീതമാകുന്ന ആ നാളുകളിലേക്കാണോ ഈ പോക്ക് എന്ന് ഒരു വേള തിളങ്ങുന്ന കണ്ണുകളാല്‍ മാനത്തേക്ക് നോക്കി ഞാന്‍ പ്രത്യാശിച്ചിരുന്നു. പ്രകൃതിയുടെ അപ്രമാദിത്വത്തെ നിങ്ങള്‍ അംഗീകരിച്ചപ്പോള്‍ ഞാന്‍ കരുതി ഇനിയെങ്കിലും ഒരു ചെടി പറിച്ചെറിയുമ്പോള്‍, ഒരു പുല്‍നാമ്പ് [...]

തരൂരും ചില സത്യങ്ങളും

ജനുവരി 10, 2010

ചില സത്യങ്ങള്‍. പരമമായ ചില സത്യങ്ങള്‍. അതിങ്ങനെ ഒരു വിധം എല്ലാവര്‍ക്കും അറിയുന്നതൊക്കെ തന്നെയാണ്‌. എന്നാലും ആരും അങ്ങനെ വിളിച്ചു കൂവി നടക്കില്ല. അപ്രിയ സത്യമായതു കൊണ്ടാവണം, കേള്‍ക്കാനും പലരും തയ്യാറല്ല. അങ്ങനെ കാലം കഴിക്കുന്നതിനിടെയാണ്‌ ഒരു സത്യവാന്‍ അവതരിക്കുന്നത്. അവതാരം എന്നു തന്നെ ഞാന്‍  പറയും. നൂലിലോ മറ്റോ കെട്ടിയിറക്കി എന്നൊക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പറയുമായിരിക്കും. ഡല്‍ഹി നായരെന്ന് പണിക്കരമ്മാവനും പറയും. പക്ഷേ അങ്ങനെ കൊച്ചാക്കാന്‍ നമ്മളില്ലേ..

പുതിയ സന്ദര്‍ശക വീസാ ചട്ടങ്ങള്‍ക്കെതിരേ റ്റ്വിറ്ററില്‍ “ആഞ്ഞടിച്ച” ആ [...]

ഗോവര്‍ധന്റെ പ്രണയവും ചില പ്രശ്നങ്ങളും

ജനുവരി 4, 2010

ഒരു മകന്‍ പിറന്നു. ഗോവര്‍ധന്‍.  നാലുമാസമാവാറായി. ബാധ്യത, ഉത്തരവാദിത്വം അങ്ങനെ ‘ഭാരങ്ങള്‍’ വീണ്ടുംകൂടിയല്ലോ എന്നോര്‍ത്ത് പലരും സഹതപിച്ചു. ഇരുപത്തിമൂന്നില്‍ കല്യാണം കഴിച്ചപ്പോ കിട്ടിയ സഹതാപത്തിന്റെ അത്ര വരില്ല കേട്ടോ ഇത്. എന്നാലും അവരുടെ ഒരു സമാധാനത്തിനു വേണ്ടി ഞാന്‍ ബാബു നമ്പൂതിരി സ്റ്റൈലില്‍ ചില ദീര്‍ഘനിശ്വാസങ്ങള്‍ പുറപ്പെടുവിക്കും.
സാധാരണ അച്ഛനമ്മമാരുടെ വ്യാകുലതകള്‍ പലതും ഞങ്ങള്‍ക്കുള്ളതായി തോന്നുന്നില്ല. കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്ള കാലത്തോളം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ചിലരൊക്കെ പേടിക്കുന്ന പോലെ അല്പം ‘സ്റ്റാന്‍ഡേര്‍ഡ്’ കുറഞ്ഞാലും കുഴപ്പമില്ല, [...]