Archive for ഡിസംബര്‍, 2009

മാംഗല്യം തന്തുണാനേനഃ മമജീവന ഹേതുനാഃ

ഡിസംബര്‍ 31, 2009

കേരളത്തിനും കേരളീയര്‍ക്കും പൊതുവായ ഒരുപാടു പ്രശ്നങ്ങളുണ്ട്‌. അതില്‍ പലതും വെവ്വേറെ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. ഇതില്‍ പലതും കേരളീയരുടെ മാത്രം പ്രത്യേകതയല്ല എന്നത് “കേരളാ ബാഷിംഗ്” ഒരു ഹരമാക്കി മാറ്റിയ, അന്യ സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങള്‍ മാത്രം കണ്ട് പരിചയിച്ച NRK സൗകര്യപൂര്‍‌വം മറക്കാറാണ്‌ പതിവ്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന സാമൂഹിക പ്രശ്നങ്ങള്‍ കേരളത്തിന്റെ മാത്രം സവിശേഷതയല്ല എന്ന നിലപാട് ആദ്യം തന്നെ വ്യക്തമാക്കട്ടെ.

ജാതീയമായ ഉച്ചനീചത്വങ്ങള്‍, തറവാടിത്ത ഘോഷണം, സ്ത്രീധനം, അമിതമായ മദ്യാസക്തി, പൊങ്ങച്ചം, കാപട്യം,..   എന്നിങ്ങനെ ഒരു [...]

കോപ്പന്‍‌ഹേഗന്‍ വിരല്‍ ചൂണ്ടുന്നത്

ഡിസംബര്‍ 7, 2009

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്  ഒരു ധാരണ ഉണ്ടാക്കാമെന്ന പ്രതീക്ഷയില്‍ ലോകരാഷ്ട്രങ്ങള്‍ കോപ്പന്‍‌ഹേഗനില്‍ സമ്മേളിക്കുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സമ്മേളനം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ലോകമെമ്പാടും നടക്കുന്ന ചര്‍ച്ചകളുടെയും അതു വഴി ഉരുത്തിരിഞ്ഞു വരുന്ന ധാരണകളുടെയും ഒരു സ്റ്റേജ് പെര്‍ഫൊര്‍മന്‍‍സായിരിക്കും അവിടെ മിക്കവാറും നടക്കുക. അതിനാല്‍ തന്നെ സമ്മേളനത്തിന്റെ അവസാനം ആരും അത്ഭുതങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.
അരപ്പട്ടിണിയും അരക്ഷിതാവസ്ഥയും വ്യവസ്ഥിയിന്മേല്‍ വര്‍ധിച്ചു വരുന്ന അവിശ്വാസവും അസന്തുലിതമായ സാമ്പത്തിക വളര്‍ച്ചയുടെ ഉപോല്പ്പന്നമെന്നോണം സം‌ഭവിക്കുന്ന പാര്‍ശ്വവല്‍ക്കരണവും എല്ലാം ചേര്‍ന്ന് ഒരു [...]