ഫോര്‍ത്ത് എസ്റ്റേറ്റിന് ജനാധിപത്യത്തില്‍ അതിന്റേതായ സ്ഥാനമുണ്ട്. അതിന്റെ പ്രാധാന്യം സമൂഹം മനസ്സിലക്കിയതു കൊണ്ട് തന്നെയാണ് അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റാറുള്ളതും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരാറുള്ളതും. അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പുമെല്ലാം നീറുന്ന ഓര്‍മ്മകളായി ഇന്നും പ്രസക്തമാണ്. ഇത്രയും പറയുന്നത് മാധ്യമ മേഖലയ്ക്ക് സമൂഹം കല്പ്പിച്ചു കൊടുത്ത ഈ സ്വാതന്ത്ര്യം ചില മുന്‍വിധികളുടെ അടിസ്ഥാനത്തിലാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ഓര്‍മ്മപ്പെടുത്താനാണ്.
ജനപക്ഷ ചിന്തയുടെയും നിഷ്പക്ഷതയുടെയും അന്ത:സത്ത കലര്‍പ്പ് കലരാതെ സൂക്ഷിക്കും എന്ന മുന്‍വിധി.
2009 സെപ്റ്റംബര്‍ 16നു കേരള നിയമസഭ സുപ്രധാനമായ [...]
Archive for സെപ്റ്റംബര്‍, 2009
പത്രങ്ങള്‍ വിഴുങ്ങിയ വനിതാ സംവരണ ബില്‍
സെപ്റ്റംബര്‍ 17, 2009കുടുംബവാഴ്ച – പുതിയ എപ്പിസോഡ്
സെപ്റ്റംബര്‍ 4, 2009അങ്ങനെ വീണ്ടും ഇതാ മറ്റൊരു മകന്‍ കൂടി. ആന്ധ്രാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജഗന്മോഹന്‍ റെഡ്ഡിയെ ‘നിര്‍ബന്ധി’ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എത്ര ആലോചിചിട്ടും കോണ്‍ഗ്രസ്സിന്റെ ഈ അസുഖം മനസ്സിലാവുന്നില്ല. എസ്.പി, എന്‍.സി.പി, ടി.ഡി.പി, ജനതാ ദളുകള്‍ (യു ഒഴിച്ച്), നാഷണല്‍ കോണ്‍ഗ്രസ്, ശിവസേന, ഡി.എം.കെ, ഒരു പരിധി വരെ ബി.ജെ.പിയിലും ബന്ധുരാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടെന്ന വസ്തുത മറക്കുന്നില്ല. ഈ പട്ടികയിലെ മിക്ക പാര്‍ട്ടികളുടെയും അസ്ഥിത്വം തന്നെ ഒന്നോ രണ്ടോ വ്യക്തികളെ ചുറ്റിപറ്റിയാണ് എന്നതാവാം കാരണം. കോണ്‍ഗ്രസ്സിന്റെ നിലനില്പ് [...]
