Archive for ജൂലൈ, 2009

അളവുകോലുകള്‍

ജൂലൈ 26, 2009

“മണിയെത്രയായി?” എന്നു ചോദിച്ചതിനു ശേഷമാണ്‌ അയാള്‍ വാച്ച് ധരിച്ചിരുന്നില്ല എന്ന് ഞാന്‍ ശ്രദ്ധിച്ചത്. ഉത്തരത്തിന്റെ അപ്രസക്തി ഞങ്ങള്‍ രണ്ട് പേര്‍ക്കും ബോധ്യപ്പെട്ടത് കൊണ്ടാവണം ഹൃദ്യമായ ഒരു പുഞ്ചിരി മാത്രം കൈമാറി വീണ്ടും ബസ് സ്റ്റോപ്പിലെ അപരിചിതത്വത്തിലേക്ക്‌ വഴിമാറി.
അല്പം കഴിഞ്ഞ് അയാള്‍ എന്നോടു ചോദിച്ചു, “സമയം പിടികിട്ടിയോ?”
“ഇല്ല.”
“എന്തേ?”
“ഒന്നുമില്ല, നിങ്ങള്‍ക്കെങ്കിലും ഇപ്പൊ സമയം നല്ലതാണോ എന്നറിയാന്‍ ചോദിച്ചതാ..”
പിന്നീട് കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചു. പല വാചകങ്ങളും മുഴുമിപ്പിക്കാതെ അയാള്‍ നിര്‍ത്തുകയായിരുന്നു. മറ്റ് ചിലത് അര്‍ഥരഹിതവും. പക്ഷേ ഒരടുപ്പം തോന്നി. അപരിചിതര്‍ [...]