ചില കാര്യങ്ങള്‍ അങ്ങനെയാണ്. നിങ്ങള്‍ തെരുവിലിറങ്ങി വിളിച്ചുകൂവി നടന്നതുകൊണ്ടോ ലേഖനമെഴുതിയതുകൊണ്ടോ കാര്യമില്ല.
ശ്രദ്ധിക്കപ്പെടരുത് എന്ന് ചിലര്‍ തീരുമാനിച്ചാല്‍ അതങ്ങനെതന്നെ നടക്കും. കേരളത്തിലെ വ്യവസായ രംഗത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി കാണുന്ന പുതിയ ദിശാബോധം തന്നെയാണ് വിഷയം.
പ്രേരകമായത് വ്യവസായ മന്ത്രി എളമരം കരീമിന്റെ ലേഖനം ജാഗ്രതയില്‍ വായിക്കാനിടയായതും.
ലോക്സഭാ തിരഞ്ഞെടുപ്പും ഫലവും വിശകലനവും ആത്മപരിശോധനയും എല്ലാം നിറഞ്ഞ് നില്‍ക്കുന്ന കാലഘട്ടത്തിലായിപ്പോയി എന്നതുകൊണ്ട് മാത്രമാണോ തുല്യതയില്ലാത്ത ഈ നേട്ടം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്? സംശയമാണ്.
കേരളത്തിലെ ഒരു വ്യവസായമന്ത്രിക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമെന്ന് തന്നെ [...]
Archive for മേയ്, 2009
എന്ത് കൊണ്ട് ചര്‍ച്ച ചെയ്യാന്‍ ഭയപ്പെടുന്നു?
മേയ് 29, 2009രാജ്ദീപ് സര്‍ദേശായീ.. കഷ്ടം.. !!!
മേയ് 9, 2009അപ്പൂപ്പന്‍ പാപ്പാനായതിന്റെ തഴമ്പ് പയ്യന് കാണാതിരിക്കില്ല എന്ന് ഉറച്ച് വിശ്വസിച്ച് വാഴ്ത്തുപാട്ടുകളുമായി പത്താം ജനപഥത്തിന്റെ മതില്‍ക്കെട്ടിനു പുറത്ത് തെണ്ടിത്തിരിഞ്ഞു നടക്കുന്നത് ചില ഡൂക്കിലി ഭക്തന്മാര്‍ മാത്രമായിരിക്കുമെന്നാണ് ഞാന്‍ ആദ്യം കരുതിയത്.
വില്യം രാജകുമാരന്‍ കക്കൂസില്‍ പോയാലും പോയില്ലെങ്കിലും വാര്‍ത്തയാക്കാന്‍ മല്‍സരിക്കുന്ന ലണ്ടന്‍ ടാബ്ലോയിഡുകളെ വെല്ലുന്ന ഭീകരന്മാര്‍ ഇവിടെയും ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും രാജ്ദീപ് സര്‍ദേശായി ഇത്ര അധ:പതിച്ചു എന്നത് പുതിയ അറിവാണ്.. (ഈ ലിങ്ക് നോക്കൂ..)
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ശോഭനമാണോ എന്നറിയാന്‍ രാജ്ദീപ് നടത്തിയ പരീക്ഷയില്‍ [...]
